Posts

ഓർമ്മകൾ : അറിവിനുമപ്പുറം - ഭാഗം 1

നാം കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ തലച്ചോറിൽ എപ്രകാരമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഒരു പുസ്തകത്തിലുള്ളത് പോലെ അല്ലെങ്കിൽ ഒരു കമ്പ്യൂട്ടർ ൽ ഉള്ളതുപോലെ എന്നൊക്കെയാണ് ആദ്യം വിചാരിച്ചതെങ്കിലും അങ്ങനെയല്ല എന്ന് തെളിയിക്കുകയാണ് പുതിയ പഠനങ്ങൾ. എന്തുകൊണ്ട് അങ്ങനെയല്ല ? 1. പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ ഒരിക്കലും നശിക്കുന്നില്ല* . പക്ഷേ നമ്മുടെ ഓർമ്മകൾ നശിക്കാറുണ്ട്. 2. ചെറിയ സൂചനകൾ ലഭിച്ചാൽ തന്നെ, മറന്നുപോയ പല കാര്യങ്ങളും നമുക്ക് ഓർത്തെടുക്കാൻ സാധിക്കുന്നു. കമ്പ്യൂട്ടർ ൽ ഇതൊന്നും സാധ്യമല്ല എന്നതോർക്കണം. 3. നാം ചെയ്ത കാര്യങ്ങൾ മറക്കുന്നത് സ്വഭാവികമാണ്. പക്ഷേ ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്ന് തെറ്റിദ്ധരിക്കപ്പെടുന്നതോ ? 4. ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ പുസ്തകം പോലെയാണ് ഓർമ സാധ്യമാകുന്നതെങ്കിൽ എല്ലാവർക്കും ഒരുപോലെ ഓർമിച്ചെടുക്കാൻ സാധിക്കണം. പക്ഷെ യാഥാർഥ്യത്തിൽ അത് സാധ്യമാകുന്നില്ല. ഒരേ അറിവ് പത്ത് പേർക്ക് ഒരുപോലെ പകർന്നു നൽകി നോക്കൂ. പത്ത്‌ പേർക്കും അത് അത്പോലെ ഓർമിച്ചെടുക്കാൻ കഴിഞ്ഞു എന്ന് വരില്ല. ഇതുപോലെ ഒട്ടനവധി സമസ്യകൾ മനസ്സിൽ ഉണ

Deep Learning മലയാളത്തിൽ (in Malayalam)

Image
മനുഷ്യനുൾപ്പെടെ, നട്ടെല്ലുള്ള ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണു് നാഡീ വ്യൂഹം (Nervous  System) . ഈ നാഡീ  വ്യൂഹത്തിനു സമാനമായിട്ടാണ്  Artificial Neural Network തയാറാക്കിയിട്ടുള്ളത് . 1871 - 73 കളിൽ Joseph von Gerlach നാഡീകോശങ്ങളെ കുറിച്ച് പഠിക്കുകയും , അവ ഒരു ശൃംഖല അല്ലെന്നും ഏകകോശമാണെന്നും (A Single Cell ) അവകാശപ്പെട്ടു [ Reticular Theory ]. Staining Technique  കൾ ഉപയോഗിച്ച്  Camillo  Golgi യും Reticular Theory യെ പിന്തുണച്ചു.  1888 - 91 കളിൽ  Camillo യുടെ staining  technique കൾ ഉപയോഗിച്ചു  തന്നെ Neuron ഒരു ശൃംഖലയാണെന്നു Santiago കണ്ടെത്തി [ Neural Doctrine   ] . 1906 ൽ രണ്ടു കൂട്ടർക്കും (Golgi  & Santiago ) നോബൽ സമ്മാനം നൽകിയത് മറ്റു പല വിവാദങ്ങൾക്കും വഴിവച്ചു. ഒടുവിൽ 1950 ൽ  electron microscopy യുടെ സഹായത്തോടെ Neural  Network (അല്ലെങ്കിൽ Neural  Doctrine) എന്ന ആശയം ശാസ്ത്രലോകം  ശരിവച്ചു. കാലചക്രം 1943 - McCulloch-Pitts Neuron :  Neuron-ന്റെ  വളരെ ലളിതമായ മോഡൽ . ഒന്നിലധികം ഘടകങ്ങൾ കണക്കിലെടുത്ത് ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരുകയാണ് ഇവിടെ . ഉദാ: പാരിസ്ഥിതിക സാഹചര

രാജു നാരായണ സ്വാമി : അറിയപ്പെടേണ്ട വ്യക്തിത്വം

Image
" ഒന്നാമന് പിറന്നാൾ സമ്മാനം" ഇതായിരുന്നു സ്വാമിക്ക് എസ് എസ്‌ എൽ സി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയപ്പോൾ മാതൃഭൂമിയുടെ പ്രധാന തലവാചകം. പിന്നീട് റാങ്കുകളുടെ ഘോഷയാത്രയായിരുന്നോ അതോ റാങ്കുകൾ സ്വാമിയുടെ വഴിയിൽ പൂമെത്ത വിരിക്കുകയായിരുന്നോ എന്ന് സംശയിക്കാം. ഒടുവിൽ ഐ ഐ ടി യിൽ നിന്നും ഒന്നാം റാങ്കോടെ പുറത്തുവന്ന സ്വാമി നേരെ പോയത് അമേരിക്കയെ സേവിക്കാനായിരുന്നില്ല, സിവിൽ സർവീസിലൂടെ  മാതൃരാജ്യത്തെ സേവിക്കാനായിരുന്നു.  ഒന്നാം റാങ്കോടെ അഡ്മിഷൻ. ഒരു   ഫൈനൽ ഇന്റർവ്യൂ വിലെ നിരവധി ചോദ്യങ്ങൾ, അതിനു നൽകിയ ഉത്തരങ്ങൾ.. ഓരോന്നും ക്രമപ്രകാരം ഓർത്തെടുത്തു  അടുത്ത ലക്കത്തിലെ  കോമ്പറ്റിഷൻ സക്സസ്സ് റിവ്യൂ വിൽ  അദ്ദേഹം പ്രസിദ്ധീകരിച്ചത്   വായിച്ചവർക്കൊക്കെ തോന്നിക്കാണും  - ആൾ ചില്ലറക്കാരനല്ല, വെറും പഠിപ്പിസ്റ്റും  അല്ല. പുലിയാണ്. പുപ്പുലി. ഈ പുലിയാണ് പിന്നീട് സുരേഷ് കുമാർ ഐ എ എസ്സിനോടും ഋഷിരാജ് സിങ്ങിനോടും ഒപ്പം  എലിയെ പിടിക്കാനിറങ്ങിയ പൂച്ച. അന്ന് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന സ്വാമി ഇപ്പോൾ എവിടെ? കഴിഞ്ഞ വർഷം ദുബായ് അക്കാഡമിക് സിറ്റിയിലുള്ള  BITS -PILANI കോളേജിൽ വിദ്യാർത്ഥികൾക്കുള്ള  ശാസ്ത്ര പ്രതിഭ